India

ഒന്‍പത് ഹെെവേകള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഒന്‍പത് ഹെെവേ പദ്ധതികള്‍ക്ക് തിങ്കളാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും . 14,258 കോടി രൂപ ചെലവ് വരുന്നതാണ് 350 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡ് പദ്ധതികള്‍. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി പദ്ധതികള്‍ക്ക് തുടക്കം കുറിക്കുക. ബിഹാറിലെ 45,945 വില്ലേജുകളില്‍ ഒപ്റ്റിക്കല്‍ ഫെെബര്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഹെെവേകള്‍ യഥാര്‍ത്ഥ്യമാകുന്നതോടെ ബിഹാറിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുകയും ചരക്ക് നീക്കം സുഗമമാവുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് വഴിയൊരുങ്ങുകയും ചെയ്യും. അയല്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശുമായും ജാര്‍ഖണ്ഡുമായും കൂടുതല്‍ വ്യാപാര ബന്ധങ്ങളിലേര്‍പ്പെടാനും ബിഹാറിന് ഇതിലൂടെ അവസരമാെരുങ്ങും.

ബിഹാറിന്റെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് 2015 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. 54,700 കോടി രൂപയുടെ 75 പദ്ധതികളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ 13 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 38 എണ്ണം പുരോഗമിക്കുകയാണ്. ബാക്കിയുള്ളവ കരാറിന്റെയും അനുമതിയുടെയും ഘട്ടങ്ങളിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Related Articles

Back to top button