InternationalLatest

65-കാരനെ പുലി ആക്രമിച്ചു

“Manju”

റായ്പൂര്‍: മനുഷ്യനോട് ഏറ്റവും കൂടുതല്‍ കൂറുപുലര്‍ത്തുന്ന ജീവികളില്‍ ആദ്യനിരയില്‍ വരും നായ.65കാരനായ ഉടമയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി കഴിപ്പിച്ച വളര്‍ത്തുനായയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഛത്തീസ്ഗഡിലെ ധംതാരിയിലാണ് സംഭവം. കാട്ടില്‍ വച്ചാണ് 65കാരനായ ശിവപ്രസാദിനെ പുലി ആക്രമിച്ചത്. വളര്‍ത്തുനായ്ക്കളായ ഭുരു, കബ്രു എന്നിവയ്‌ക്കൊപ്പമാണ് ഉടമ കാട്ടില്‍ പോയത്.

65കാരനെ രക്ഷിക്കാന്‍ ഒരു നായ തുടര്‍ച്ചയായി കുരച്ച്‌ വിരട്ടിയോടിക്കാന്‍ ശ്രമിച്ചു. രണ്ടാമത്തെ നായ പുലിയുമായി നേരിട്ട് ഏറ്റുമുട്ടി. പുലിയുടെ ആക്രമണത്തില്‍ തലയ്ക്കും കാലിനും പരിക്കേറ്റ ശിവ്പ്രസാദ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലിയുമായുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് വളര്‍ത്തുനായയ്ക്ക് ജീവന്‍ നഷ്ടമായത്.

Related Articles

Back to top button