InternationalLatest

ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് ലോകം നല്‍കുന്ന ആദരവ് കാണണം; ഇമ്രാന്‍

“Manju”

ഇസ്ലാമാബാദ്: ഇന്ത്യയെ പ്രശംസിച്ച്‌ വീണ്ടും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അവിശ്വാസത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കവേ തുടര്‍ച്ചായി ഇന്ത്യയെ പ്രശംസിച്ച്‌ ഇമ്രാന്‍ രംഗത്തെത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് ലോകം നല്‍കുന്ന ബഹുമാനം പാക്കിസ്ഥാന്‍കാര്‍ കാണണമെന്നാണ് ഇമ്രാന്റെ പുതിയ പ്രശംസ. നേരത്തെ സ്വതന്ത്ര വിദേശനയം പിന്തുടരുന്ന ഇന്ത്യയെ പ്രശംസിച്ച ഖാന്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയെ വീണ്ടും പുകഴ്ത്തിയത്.

ഇന്ത്യയുടെ വിദേശനയം നോക്കൂ. അവര്‍ എല്ലാവരോടും സംസാരിക്കുന്നു. ഇന്ത്യയുടെ പാസ്‌പോര്‍ട്ടിന്റെ ബഹുമാനം കാണുക. ഇതേസമയം, പാകിസ്ഥാന്‍ പാസ്‌പോര്‍ട്ടിന് എന്ത് ആദരവാണ് ലഭിക്കുന്നതെന്നും പരിശോധിക്കുകയെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. എല്ലാവരുമായും സൗഹൃദം പുലര്‍ത്തണം എന്നതായിരിക്കണം നമ്മുടെ വിദേശനയമെന്നും ഇമ്രാന്‍.

കഴിഞ്ഞ ആഴ്ച, മലകണ്ടിലെ ദര്‍ഗായില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ, സ്വന്തം ആളുകള്‍ക്ക് അനുകൂലമായ സ്വതന്ത്രവിദേശനയമാണ് ഇന്ത്യയുടേതെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യയോടുള്ള ഇമ്രാന്റെ പുതിയ താല്‍പ്പര്യം പാകിസ്ഥാന്‍ പ്രതിപക്ഷത്തിന്റെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ് ഇതിനെ ഇതുവരെയുള്ളതില്‍ വച്ച്‌ ഏറ്റവും വിചിത്രമായ പ്രസ്താവനഎന്നാണ് വിശേഷിപ്പിച്ചത്, ഇന്ത്യ പാകിസ്ഥാനെതിരെ തീവ്രവാദം ആരോപിക്കുകയും സിപിഇസിയെ എതിര്‍ക്കുകയും കശ്മീരികളുടെ സംസ്ഥാന പദവി കവര്‍ന്നെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. ഇമ്രാന്‍ ഖാന്റെ പകരക്കാരനാകാന്‍ സാധ്യതയുള്ള ഷെരീഫ്, പാകിസ്ഥാന്റെ ആഗോള താല്‍പ്പര്യം അപകടത്തിലാക്കിയെന്നും പ്രതികരിച്ചു.

Related Articles

Back to top button