LatestThiruvananthapuram

പി.എന്‍ പണിക്കരുടെ പൂര്‍ണകായ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്തു

“Manju”

തിരുവനന്തപുരം: കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവും സമ്പൂര്‍ണ സാക്ഷരതയുടെ മുഖ്യശില്‍പിയുമായ പി.എന്‍ പണിക്കരുടെ പൂര്‍ണകായ പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തു. തിരുവനന്തപുരം പൂജപ്പുരയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും പങ്കെടുത്തു.

പി.എന്‍ പണിക്കരുടെ ചരമദിനം ആയ ജൂണ്‍ 19 കേരളത്തില്‍ 1996 മുതല്‍ വായനദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വായനവാരമായും ആചരിക്കുന്നു.

 

Related Articles

Back to top button