InternationalKeralaLatest

ചൈനയിലെ മലയാളി മെഡി.വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

“Manju”

കൊല്ലം: ചൈനയില്‍ കൊവിഡ് വ്യാപിച്ചപ്പോള്‍ കേരളത്തിലേക്ക് പോരേണ്ടിവന്ന എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങിയെത്താന്‍ അനുവാദം ലഭിക്കാത്തത് പ്രതിസന്ധിയാവുന്നു.
കുറഞ്ഞ ചെലവില്‍ എം.ബി.ബി.എസ് സ്വന്തമാക്കാനാണ് കേരളത്തില്‍ നിന്നുള്ള മിടുക്കരായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ചൈനയിലെത്തുന്നത്. നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചിട്ടും ഇവിടത്തെ മാനേജ്മെന്റ് ക്വാട്ടയില്‍ ഫീസ് നല്‍കാനുള്ള ശേഷിയില്ലാത്തത് കൊണ്ട് ചൈനയിലേക്ക് പോയവരുമുണ്ട്. മൂന്നാം വര്‍ഷം മുതല്‍ ക്ലിനിക്കല്‍ ക്ലാസുകള്‍ ആരംഭിക്കും. നാട്ടിലേക്ക് മടങ്ങിയവര്‍ക്ക് ഇപ്പോഴും ഓണ്‍ലൈന്‍ ക്ലാസുകളുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ക്ലിനിക്കല്‍ ക്ലാസുകളില്ല. ഇവിടെ ക്ലിനിക്കല്‍ പ്രാക്ടീസിന് അനുമതി തേടിയെങ്കിലും ലഭിച്ചില്ല.
കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കാവട്ടെ, രണ്ടു വര്‍ഷത്തിനിടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. മറ്റുള്ളവര്‍, ഇനി ചൈനയില്‍ പോയി ക്ലിനിക്കല്‍ ക്ലാസുകളില്‍ പങ്കെടുത്ത് പ്രാക്ടിക്കല്‍ പരീക്ഷ വിജയിച്ചാലേ എം.ബി.ബി.എസ് പാസാകൂ. അഞ്ചു വര്‍ഷം കൊണ്ട് കോഴ്സ് പൂര്‍ത്തിയാക്കേണ്ടവര്‍ക്ക് ഇപ്പോള്‍ത്തന്നെ ഏഴു വര്‍ഷം നഷ്ടമായി.
വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍
 ഭൂരിഭാഗം പേരും വിദ്യാഭ്യാസ ലോണെടുത്തവര്‍
 ആറാം വര്‍ഷം മുതല്‍ തിരിച്ചടവ് തുടങ്ങണം. വായ്പ 13 ശതമാനം മുതല്‍
 ചൈനയില്‍ മെഡിസിന് പഠിക്കുന്നത് 2500 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍
 അഞ്ചുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഫീസ് 20 ലക്ഷം മുതല്‍
 മികച്ച കോളേജുകളില്‍ പരമാവധി 40 ലക്ഷം വരെ
പ്രത്യേക പരീക്ഷ
ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ നടത്തുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് പരീക്ഷ വിജയിച്ച ശേഷം ഒരു വര്‍ഷത്തെ ഹൗസ് സര്‍ജന്‍സിയും പൂര്‍ത്തിയാക്കിയാലെ രാജ്യത്ത് മെഡിക്കല്‍ പ്രാക്ടീസ് നടത്താനാകു.
‘ക്ലിനിക്കല്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ ലാബ് സൗകര്യം ആവശ്യപ്പെട്ട് നാഷണല്‍ മെഡിക്കല്‍ കമ്മിഷനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല’

Related Articles

Back to top button