KeralaLatest

ഗുരുവിന്റെ ത്യാഗജീവിതത്തെ ആസ്പദമാക്കി ക്വിസ് മത്സരം നടന്നു

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ഗുരുകാന്തി അവധിക്കാല ക്ലാസുകളില്‍ ശാന്തിഗിരി ആശ്രമം സ്ഥാപകന്‍ നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ത്യാഗജീവിതത്തെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗുരുവിന്റെ കുട്ടിക്കാല ജീവിതം വിവരിക്കുന്ന ‘പൂവും മുള്ളും’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം നടന്നത്.

ഗുരു കുട്ടിക്കാലത്ത് പുലര്‍ത്തിയിരുന്ന ശുചിത്വബോധം, സത്യസന്ധത എന്നീ കാര്യങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വിവിധ ഗ്രൂപ്പുകളായി നടത്തിയ മത്സരത്തില്‍ ഗുരുവും ശാന്തിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗുരുവിന്റെ ത്യാഗജീവിതത്തെ ആധാരമാക്കി ശ്രീനിലയം ഫല്‍ഗുനന്‍ രചിച്ച ‘കാരുണ്യത്തിന്റെ കാല്‍പ്പാടുകള്‍’എന്ന ഗ്രന്ഥം കുട്ടികളെ പരിചയപ്പെടുത്തി.

സക്പ്പിംഗ്, കാരംസ് തുടങ്ങിയ മത്സരവും കുട്ടികള്‍ക്കായി സംഘടിപ്പിച്ചു. വൈകുന്നേരം നാലുമണിമുതല്‍ മുതിര്‍ന്ന കുട്ടികള്‍ക്കായി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ പരിശീലനവും സംഘടിപ്പിച്ചു.

 

Related Articles

Back to top button