Latest

ജമ്മു കശ്മീരിൽ ഹൗസ്‌ബോട്ടുകൾ കത്തിനശിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിൽ ഹൗസ്‌ബോട്ടുകൾ കത്തി നശിച്ചു. നിഗീൻ നദിയുടെ തീരത്ത് നിർത്തിയിട്ടിരുന്ന ബോട്ടുകളാണ് കത്തിനശിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ബോട്ട് നിർത്തിയിട്ടിരുന്ന ഭാഗത്തു നിന്നും തീ ഉയരുന്ന് കണ്ട നാട്ടുകാർ ഉടനെ വിവരം പോലീസിനെയും ഫയർഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെയായിരുന്നു തീ അണയ്‌ക്കൽ പ്രവർത്തനങ്ങൾ.

സംഭവ സമയം ജീവനക്കാർ ബോട്ടിൽ ഉണ്ടായിരുന്നില്ല. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. ഏഴ് ബോട്ടുകൾ പൂർണമായും കത്തിനശിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ബോട്ടുകൾ കത്തിനശിച്ചതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ.

ഏഴ് ബോട്ടുകളിൽ ആണ് തീ പടർന്നത്. ബോട്ടുകൾ പൂർണമായും കത്തി നശിച്ചു. തീ പടരാൻ ഉണ്ടായ കാരണം എന്തെന്ന് വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക വിവരം. ഭീകരാക്രമണ സാദ്ധ്യതയും തളളിക്കളയുന്നില്ല.

Related Articles

Back to top button