KeralaLatest

ജാതി മാറിയുള്ള വിവാഹത്തിന്റെ പേരില്‍ സംവരണം നിഷേധിക്കാനാവില്ല

“Manju”

കൊച്ചി: ജാതി മാറിയുള്ള വിവാഹത്തിന്റെ പേരില്‍ സംവരണം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. റോമന്‍ കത്തോലിക്കനായ യുവാവിനെ വിവാഹം കഴിച്ച ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട യുവതിക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരായ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരിക്ക് രണ്ടാഴ്ചക്കകം ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

ഇക്കാര്യവുമായി ബന്ധപ്പെട്ട് മുന്‍ കാല ഹൈക്കോടതി സുപ്രീം കോടതി വിധികളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 2005 ലാണ് ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍പ്പെട്ട ഹര്‍ജിക്കാരി റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചത്. ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും എല്‍സി പദവിക്ക് അര്‍ഹതയില്ലായെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളി. തുടര്‍ന്ന്, ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ശേഷം, യുവതിക്ക് താല്‍ക്കാലികമായി നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബന്ധപ്പെട്ട തഹസില്‍ദാരോടും വില്ലേജ് ഓഫീസറോടും ഇടക്കാല ഉത്തരവിലൂടെ കോടതി ആവശ്യപ്പട്ടിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 (4) പ്രകാരം, നിയമം അനുവദിക്കുന്ന വ്യക്തിയെ ദത്തെടുക്കല്‍, മറ്റൊരു ജാതിയില്‍ നിന്ന് വിവാഹം കഴിക്കല്‍, മതം മാറ്റം എന്നിവയ്ക്ക് സംവരണത്തിന്റെ ആനുകൂല്യം നഷ്ടമാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

Related Articles

Back to top button