IndiaLatest

ഓര്‍ഗനൈസിംങ് കമ്മിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

“Manju”

സന്തോഷ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി സന്തോഷ് ട്രോഫി ഓര്‍ഗനൈസിംങ് കമ്മിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു. ഇന്നലെ (ചൊവ്വ) രാവിലെ 10.00 മണിക്ക് നടന്ന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം വിജയനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. മലപ്പുറം മുണ്ടുപറമ്ബ് ബൈപാസ് ജംഗ്ഷനിലാണ് ഓര്‍ഗനൈസിംങ് ഓഫീസ് ഒരുക്കിയിട്ടുള്ളത്.

മലപ്പുറം ജില്ലയില്‍ ചാമ്പ്യന്‍ഷിപ്പ് വന്നത് താരങ്ങളുടെ ഭാഗ്യമാണെന്ന് ഐ.എം.വിജയന്‍ പറഞ്ഞു. കളിച്ചിരുന്ന സമയത്ത് മലപ്പുറത്തും കോഴിക്കോടും ഒരു സന്തോഷ് ട്രോഫി വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നെന്നും ഐ.എം.വിജയന്‍ കൂട്ടിചേര്‍ത്തു. എല്ലാ മത്സരങ്ങളും കാണാനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 16 മുതല്‍ മെയ് 2 വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിയാണ് 75-ാംമത് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. വെസ്റ്റ് ബംഗാളും, പഞ്ചാബും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എ യിലാണ് കേരളത്തിന്റെ സ്ഥാനം.

Related Articles

Check Also
Close
Back to top button