IndiaLatest

ജനങ്ങളില്‍ അവബോധം ഉണ്ടാക്കണം; മോദി

“Manju”

കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക നീതിയെ കുറിച്ചും ജനകേന്ദ്രീകൃത നയങ്ങളെക്കുറിച്ചും ജനങ്ങളില്‍ അവബോധം ഉണ്ടാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ പങ്കെടുക്കുവാന്‍ ബിജെപി എംഎല്‍എമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ‘പ്രധാനമന്ത്രി അവദ് യോജന’, ‘ഹര്‍ ഘര്‍ നാല്‍’, ‘പ്രധാനമന്ത്രി കിസാന്‍ നിധി’ എന്നിവയെക്കുറിച്ച്‌ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. ഏപ്രില്‍ 8, 9, 10 തീയതികളില്‍ പരിപാടികള്‍ നടക്കും. ഏപ്രില്‍ 7 മുതല്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് നടക്കുന്നത്. 14 കേന്ദ്ര പദ്ധതികളെക്കുറിച്ച്‌ പ്രാദേശിക തലത്തില്‍ അവബോധം ഉണ്ടാക്കിയെടുക്കുവാനാണ് നിര്‍ദേശം.

Related Articles

Back to top button