India

ജലദൗർലഭ്യം പരിഹരിക്കാൻ പ്രാദേശികമായി കുളങ്ങൾ തയ്യാറാക്കണം;  പ്രധാനമന്ത്രി

“Manju”

ന്യൂഡൽഹി: വേനൽ മാസങ്ങൾക്ക് മുന്നോടിയായി തങ്ങളുടെ പ്രദേശങ്ങളിൽ കൂടുതൽ കുളങ്ങൾ നിർമ്മിക്കാൻ ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രമദാനിന്റെ ഭാഗമായി തങ്ങളുടെ പ്രദേശത്ത് കൂടുതൽ കുളങ്ങൾ നിർമ്മിക്കാൻ അദ്ദേഹം ബിജെപി നേതാക്കളോടും പ്രവർത്തകരോടും ആഹ്വാനം ചെയ്തു.

ഇന്ന് അംബേദ്കർ ഭവനിൽ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രി ഈ ആവശ്യം മുന്നോട്ട് വെച്ചത്. ഏപ്രിൽ 7 മുതൽ 20 വരെ സാമൂഹ്യ നീതി പക്ഷാ പഖ്വാദ ആചരിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. താപനില ക്രമാധീതമായി ഉയരുന്നതിനാൽ വരും ദിവസങ്ങളിൽ വെള്ളത്തിന്റെ പ്രശ്‌നം കൂടുതൽ രൂക്ഷമാകും. അതിനാൽ എല്ലാ നേതാക്കളും അതിന് തടയിടാൻ ശ്രമം നടത്തണമെന്നും അവരുടെ പ്രദേശങ്ങളിൽ കൂടുതൽ കുളങ്ങൾ നിർമ്മിക്കാൻ സജ്ജരാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സാമൂഹ്യനീതി പക്ഷ പഖ്വാദയിലെ 15 ദിവസവും സേവനത്തിനായി വിനിയോഗിക്കുമെന്നും കുളങ്ങൾ ശുചീകരിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുമെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. ബിജെപിയുടെ സ്ഥാപക ദിനമായ നാളെ പ്രധാനമന്ത്രി എല്ലാ ബിജെപി പ്രവർത്തകരേയും അഭിസംബോധന ചെയ്യുമെന്ന് ജെപി നദ്ദ പറഞ്ഞു.

12 ന് എംപിമാർ സ്‌കൂളുകളിൽ സന്ദർശിച്ച് കൊറോണ വാക്‌സിൻ എടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 14 ന് ബൂത്തുതലത്തിൽ അംബേദ്കർ ജയന്തിയും 15 ന് പട്ടിക വർഗ സുഹൃത്തുക്കളുമായി സംസാരിക്കാനും വിവിധപദ്ധതികൾ എത്തിക്കാനും ഗോത്രദിനം ആചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button