IndiaKeralaLatest

വിരമിക്കുന്ന ദിവസം ക്രൂരനായ ബോസിന് കിടിലന്‍ കത്തെഴുതി ശുചീകരണത്തൊഴിലാളി

“Manju”

 

35 വര്‍ഷമായി ശുചീകരണ തൊഴിലാളി ആയ ഒരു സ്ത്രീയുടെ കത്താണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഒടുവില്‍ ജോലി ചെയ്തത് എച്‌എസ്ബിസി ബാങ്കിന്റെ ശാഖയില്‍ ശുചീകരണ തൊഴിലാളിയായി. പക്ഷെ പേര് വെളുപ്പെടുത്താത്ത ഈ തൊഴിലാളിയുടെ ബോസ് ഒരു ക്രൂരനായ മേലധികാരിയാണ്. ഏതായാലും താന്‍ ജോലിയില്‍ നിന്നും വിരമിക്കുന്ന ദിവസം ബോസ്സിനൊരു മാസ്സ് കത്തെഴുതിയാണ് കക്ഷി ഇത്രയും കാലത്തെ ദേഷ്യം തീര്‍ത്തത്.
‘അടുത്തതായി എന്റെ തൊഴില്‍ ചെയ്യാന്‍ വരുന്ന വ്യക്തിക്ക് ആവശ്യമുള്ള എല്ലാ ശുചീകരണ സാമഗ്രികളും ഞാന്‍ വാങ്ങി വച്ചിട്ടുണ്ട്. ——- (ബോസ്സിന്റെ പേര്) വ്യക്തി സ്ഥിരമായി എന്നെ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുന്നതുകൊണ്ടാണ് ഞാന്‍ ഈ ജോലി ഉപേക്ഷിക്കുന്നത്. നികൃഷ്ടവും, ആക്ഷേപവും നിറഞ്ഞ രീതിയിലാണ് നിങ്ങള്‍ എന്നോട് പെരുമാറിയത്. അത് പക്ഷെ നിങ്ങള്‍ എങ്ങനെയുള്ള വ്യക്തിയാണ് എന്ന് വെളിപ്പെടുത്തുന്നു. അത് പോട്ടെ, മുന്‍പോട്ട് ജീവിതത്തില്‍ നിങ്ങള്‍ക്ക് എന്തും ആകാനുള്ള സ്വാതന്ത്രമുണ്ട്. അല്പം കരുണയുള്ളവന്‍ ആവാന്‍ ശ്രമിക്കുക, കാരണം ഒരു ശുചീകരണ തൊഴിലാളിയെക്കാള്‍ ഒട്ടും വലിയവനല്ല നിങ്ങള്‍’, എന്നാണ് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത്.
ശുചീകരണ തൊഴിലാളിയായ സ്ത്രീ ഈ കത്ത് ബാങ്കിന്റെ ഗെയ്റ്റില്‍ പതിപ്പിക്കുകയിരുന്നു. അതെ സമയം അവരുടെ മകന്‍ ഈ കത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറല്‍ ആയി. ചിത്രത്തോടൊപ്പം മകന്‍ കുറിച്ച വാക്കുകള്‍ കയ്യടി നേടുന്നുണ്ട്. ‘ ഇതുകൊണ്ടാണ് അമ്മയെ എനിക്കേറെ ഇഷ്ടം. 35 വര്‍ഷമായി ശുചീകരണ തൊഴിലാളിയായ അമ്മ ഇവിടെ നിന്നും ഇറങ്ങുമ്ബോള്‍ ക്രൂരനായ മേലധികാരിക്ക് കൊടുക്കേണ്ടത് കൊടുത്തു. സന്തോഷം നിറഞ്ഞതാവട്ടെ അമ്മയുടെ വിശ്രമജീവിതം’.

Related Articles

Back to top button