HealthKeralaLatest

ബിപിയുണ്ടോ‍? ഈ വ്യായാമങ്ങള്‍ വേണ്ട !

“Manju”

സാധാരണയായി രക്തസമ്മര്‍ദ്ദം ഉള്ളവര്‍ അതിനെ പരിഹരിക്കാന്‍ അമിതമായി വ്യായാമം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കാനാണ് സാധ്യത. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. രക്തസമ്മര്‍ദ്ദം ഉള്ളവര്‍ വ്യായാമം ചെയ്യുമ്ബോഴും പ്രത്യേകം ശ്രെദ്ധിക്കേണ്ടതുണ്ട്.

ഭാരം എടുക്കരുത് : അമിത രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ഭാരം എടുക്കുന്നത് ഒഴിവാക്കണം. ഈ രോഗം ഉള്ളവര്‍ ഭാരം എടുക്കുന്നത് അവരുടെ ഹൃദയത്തെ ബാധിക്കും.
വേഗത്തിലുള്ള ഓട്ടം ഒഴിവാക്കണം : രക്തസമ്മര്‍ദ്ദം മൂലം ശ്വസന പ്രശ്‌നം, ക്ഷീണം, തലവേദന, തലകറക്കം എന്നീ പ്രശ്‍നങ്ങള്‍ ഉണ്ടാകും. അതുമൂലം തന്നെ വേഗത്തില്‍ ഓടുന്നത് രക്തസമ്മര്‍ദ്ദം കൂടാനും, ഈ പ്രശ്‍നങ്ങള്‍ ഉണ്ടാകാനും കാരണമാകും. അത്പോലെ തന്നെ ഇത് രക്തസമ്മര്‍ദ്ദം ഉള്ളവരുടെ ഹൃദയത്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുകയും ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യും.
വ്യായാമങ്ങള്‍ : പുഷ് അപ്പ്, പ്ലാങ്ക്, മൗണ്ടൈന്‍ ക്ലൈമ്ബിങ് തുടങ്ങിയവ അമിത രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ചെയ്യരുത്. ഇത് രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകും.
ഡെഡ് ലിഫ്റ്റിങ് :  അമിത രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ഡെഡ് ലിഫ്റ്റിങ് നടത്തുന്നതും വളരെ അപകടകരമാണ്. ഇതും ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടും.

Related Articles

Back to top button