India

പ്രചാരണത്തിന് ശിവ ഭഗവാന്റെ വേഷം കെട്ടി പ്രവർത്തകർ

“Manju”

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടുപിടിക്കാൻ പുതിയ നീക്കവുമായി സിപിഎം. പ്രചാരണ വേദിയിൽ ശിവ ഭഗവാന്റെ വേഷം കെട്ടിയാണ് സിപിഎം പ്രവർത്തകർ വോട്ടുചോദിച്ചത്. കൊൽക്കത്തയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ശിവന്റെ വേഷത്തിൽ സിപിഎം വോട്ട് തേടിയത്.

2015ൽ കൊൽക്കത്തയിൽ നടന്ന ബീഫ് ഫെസ്റ്റിവലിൽ സിപിഎമ്മിന്റെ പ്രമുഖ നേതാവ് ബികാഷ് രഞ്ജൻ ഭട്ടാചാര്യ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ വോട്ടുവിഹിതത്തിൽ 15.04 ശതമാനത്തിന്റെ ഇടിവുണ്ടായി. എന്നാൽ ബിജെപിയുടെ വോട്ട് വിഹിതം 15.15 ശതമാനം വർധിക്കുകയും ചെയ്തു. ഇതോടെയാണ് ഇത്തവണ അടവുമാറ്റി പയറ്റാൻ സിപിഎം തീരുമാനിച്ചത്.

മതനിരപേക്ഷതയെ മറയാക്കി മതതീവ്രവാദ സംഘടനകൾക്കൊപ്പം സഞ്ചരിക്കുന്ന സിപിഎം ഹിന്ദു വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഹിന്ദുത്വം ഉയർത്തിപ്പിടിക്കാനുള്ള സിപിഎമ്മിന്റെ ശ്രമമെന്നതും ശ്രദ്ധേയമാണ്. ബംഗാളിൽ സ്വാധീനം നഷ്ടപ്പെട്ട സിപിഎം തെരഞ്ഞെടുപ്പിനായി കോൺഗ്രസുമായി കൈ കോർത്തുകഴിഞ്ഞു. ബിജെപിയെ നേരിടാൻ തൃണമൂലുമായും സിപിഎം സഖ്യ ചർച്ചകൾ നടത്തുന്നുണ്ട്.

Related Articles

Back to top button