LatestThiruvananthapuram

ലോക ഹോമിയോപ്പതി ദിനാചരണം ഉദ്ഘാടനം ഇന്ന്

“Manju”

തിരുവനന്തപുരം: ലോക ഹോമിയോപ്പതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 12ന് രാവിലെ 10.30 ന് മാസ്‌ക്കറ്റ് ഹോട്ടലില്‍ ആരോഗ്യ മന്ത്രി വീണാജോര്‍ജ്ജ് നിര്‍വഹിക്കും. കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ കീഴില്‍ വിവിധ ശാസ്ത്രീയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഗവേഷണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമായി രൂപീകരിക്കുന്ന ഡോക്ടര്‍മാരുടെ സ്‌പെഷ്യല്‍ ടീമിന്റെ ഉദ്ഘാടനവും നടക്കും.

ഹാര്‍ട്ട് (ഹോമിയോപതിക് എവിഡന്‍സ് ബേസ്ഡ് അഡ്വാന്‍സ്ഡ് റിസര്‍ച്ച്‌ ആന്‍ഡ് ട്രെയിനിങ്) എന്ന പേരിലാണ് ഈ ടീം അറിയപ്പെടുക. വകുപ്പിലെ തിരെഞ്ഞെടുക്കപ്പെടുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തിന് ഗവേഷണത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നല്‍കും. കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹോമിയോപ്പതി വകുപ്പ് പുറത്തിറക്കുന്ന ഒപ്പംത്രൈമാസികയുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിക്കും.

Related Articles

Back to top button