IndiaLatest

രാഷ്‌ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ 2026 മാര്‍ച്ച്‌ 31 വരെ നീട്ടാന്‍ തീരുമാനം

“Manju”

രാഷ്‌ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ 2026 മാര്‍ച്ച്‌ 31 വരെ നീട്ടാന്‍ തീരുമാനിച്ച്‌ കേന്ദ്രമന്ത്രിസഭ. പദ്ധതിക്കുളള അടങ്കല്‍ തുകയായി 5911 കോടി രൂപ വകയിരുത്താനും മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഗ്രാമീണ നഗര വേര്‍തിരിവ് ഒഴിവാക്കാനും പഞ്ചായത്തുകളെ കൂടുതല്‍ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ മൊത്തം സാമ്പത്തിക അടങ്കലില്‍ 3700 കോടി രൂപ കേന്ദ്ര വിഹിതവും 2211 കോടി രൂപ സംസ്ഥാന വിഹിതവുമാണ്. രാജ്യത്തുടനീളമുള്ള പരമ്പരാഗത സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഗ്രാമീണ തദ്ദേശസ്ഥാപനങ്ങളിലെ 60 ലക്ഷത്തോളം വരുന്ന തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മറ്റ് പങ്കാളികളും പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button