KeralaLatestMalappuram

ജയിൽ ചാടിയ റിമാൻഡ് പ്രതി പിടിയിൽ

“Manju”

സിന്ധുമോള്‍ ആര്‍

മലപ്പുറം : മഞ്ചേരി മെഡിക്കൽ കോളജ് നിരീക്ഷണ സെല്ലിൽ നിന്നു രക്ഷപ്പെട്ട റിമാൻഡ് പ്രതി പൊന്നാട് സ്വദേശി കുറ്റിക്കാട്ടിൽ മെഹബൂബിനെ (22) കൊണ്ടോട്ടി സിഐ കെ. ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഇന്നലെ പുലർച്ചെയാണ് റിമാൻഡ് പ്രതികളായ മെഹബൂബും റംഷാദും ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചു കടന്നത്. മെഹബൂബ് പോക്സോ കേസിലെ പ്രതിയാണ്. ഇന്ന് പുലർച്ചെ മെഹബൂബ് വീട്ടിൽ വന്ന് പണവും വസ്ത്രവും എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. ഒപ്പം രക്ഷപ്പെട്ട റംഷാദിനെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.

Related Articles

Back to top button