IndiaLatest

കുട്ടിയുടെ ചോദ്യത്തിന് സര്‍പ്രൈസ് നല്‍കി സ്റ്റാലിന്‍

“Manju”

ചെന്നൈ: തമിഴ്നാട്ടിലെ ആദിവാസി വിഭാഗമായ നരിക്കുറുവ കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുഖ്യമന്ത്രി വീട്ടിലേയ്ക്ക് വരുമോ എന്ന് ഈ വിഭാഗത്തിലെ ബാലികയായ ദിവ്യ സമൂഹമാദ്ധ്യമങ്ങളിലൂടെ സ്റ്റാലിനോട് ചോദിച്ചിരുന്നു. വീട്ടിലെത്തിയ മുഖ്യമന്ത്രി  ഭക്ഷണം കഴിച്ച ശേഷമാണ് അവിടെ നിന്നും മടങ്ങിയത്.
മാസങ്ങള്‍ക്ക് മുമ്പ് ആവടി നരിക്കുറുവ കോളനിയില്‍ നിന്ന് കുടിവെള്ളമില്ല, പഠിക്കാനുള്ള സൗകര്യങ്ങളില്ല എന്നൊക്കെയുള്ള പരാതികള്‍ ദിവ്യ സമൂഹമാദ്ധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞിരുന്നു. ഈ വീഡിയോ കണ്ടയുടന്‍ തന്നെ സ്റ്റാലിന്‍ പെണ്‍കുട്ടിയെ വീഡിയോ കോളില്‍ വിളിച്ച്‌ പരാതികളെല്ലാം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി. തങ്ങളുടെ വീട്ടിലേയ്ക്ക് മുഖ്യമന്ത്രി വരുമോ എന്ന് ചോദിച്ച ദിവ്യയോട് വരാമെന്ന ഉറപ്പും സ്റ്റാലിന്‍ നല്‍കിയിരുന്നു. ആ വാക്ക് പാലിച്ചുകൊണ്ടാണ് ഇപ്പോള്‍ മുഖ്യമന്ത്രി എത്തിയത്.
കോളനികള്‍ക്കുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഉദ്ഘാടനം ആവടിയില്‍ വച്ച്‌ നടത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദിവ്യയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്. മാലകള്‍ നിര്‍മിച്ച്‌ വിറ്റാണ് ദിവ്യയുടെ അച്ഛന്‍ കുടുംബം പോറ്റുന്നത്. അതിലൊരു മാല ചാര്‍ത്തിയാണ് മുഖ്യമന്ത്രിയെ ആ കുടുംബം സ്വീകരിച്ചത്. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും വിവിധ ആനുകൂല്യങ്ങളുടെ വിതരണവും സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി നിര്‍വഹിച്ചു.

Related Articles

Back to top button