InternationalLatest

ജെസ്‌ന ഒരു ഇസ്ലാമിക രാജ്യത്ത്, വിദേശത്തേക്ക് കടത്തിയവരെ തിരിച്ചറിഞ്ഞു

“Manju”

കൊച്ചി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് നാല് വര്‍ഷം പൂര്‍ത്തിയാകവേ കേസില്‍ നിര്‍ണായക വഴിത്തിരിവ്.

ജെസ്‌ന ഒരു ഇസ്ലാമിക രാജ്യത്തുണ്ടെന്ന് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ജെസ്‌നയെ തീവ്രവാദികള്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്ന് സി.ബി.എയുടെ എഫ്‌.ഐ.ആര്‍ പറയുന്നു. ജെസ്‌നയെ വിദേശ രാജ്യത്തേക്ക് കടത്തിയവരെ തിരിച്ചറിഞ്ഞതായി സി.ബി.ഐ. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സി.ബി.ഐ തിരുവനന്തപുരത്തെ കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കും. മുദ്രവച്ച കവറിലാകും റിപ്പോര്‍ട്ട് നല്‍കുക.
ജെസ്‌നയെ കാണാതായ കേസ്, ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും മാറി മാറി അന്വേഷിച്ചിട്ടും യാതൊരു തുമ്ബും കണ്ടെത്താന്‍ കഴിഞ്ഞില്ല. ജെസ്‌നയുടെ പിതാവും സഹോദരനും കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചു. ഇത് പരിഗണിച്ച ഹൈക്കോടതി കേസ് സി.ബി.ഐക്ക് കൈമാറാന്‍ ഉത്തരവിടുകയായിരുന്നു. അന്വേഷണത്തില്‍, ജെസ്‌ന വീട്ടില്‍ നിന്ന് കണ്ണിമലയിലെ ബാങ്ക് കെട്ടിടത്തില്‍ എത്തിയതിന് തെളിവുകള്‍ ലഭ്യമായി. ഇവിടെ നിന്നും ശിവഗംഗ എന്ന സ്വകാര്യ ബസില്‍ കയറി. ഈ ബസില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍ എന്നാണ് സൂചന. ഈ ബസില്‍ യാത്ര ചെയ്ത രണ്ടു പേരെ സി.ബി.ഐ തിരിച്ചറിഞ്ഞു. നിരവധി ഇടങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍, ജെസ്‌നയെ തീവ്രവാദികള്‍ കടത്തിക്കൊണ്ട് പോയതാകാമെന്ന നിഗമനത്തില്‍ സി.ബി.ഐ എത്തി.
തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌.ഐ.ആറില്‍ ജെസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ ഗൗരവകരമായ വിഷയമുണ്ടെന്നും ഇതില്‍ അന്തര്‍ സംസ്ഥാന കണ്ണികളുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ കസ്റ്റഡിയിലാകുമെന്നുമുള്ള സൂചനയും എഫ്.ഐ.ആറില്‍ ഉണ്ട്. അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യപ്പെടുന്ന കേസായി ജെസ്നയുടെ തിരോധാനം മാറിയിരുന്നു. ഇത്രയും ദുരൂഹതയും വെല്ലുവിളിയും നിറഞ്ഞ ഒരു കേസ് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്‍പില്‍ അടുത്ത കാലത്തെങ്ങും എത്തിച്ചേര്‍ന്നിട്ടില്ല. ഉത്തരമില്ലാത്ത ചോദ്യമായി ജെസ്‌നയുടെ തിരോധാനം മാറുമോയെന്ന ആശങ്കയിലായിരുന്നു കുടുംബം. എന്നെങ്കിലും തന്‍്റെ മകള്‍ തിരിച്ചു വരുമെന്നും അന്വേഷണ ഏജന്‍സികളില്‍ വിശ്വാസമുണ്ടെന്നും ജെസ്നയുടെ പിതാവ് ജെയിംസ് പലതവണ വ്യക്തമാക്കി.

Related Articles

Back to top button