KeralaLatest

സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളേജുകളും നടത്തുന്ന പഠന വിനോദയാത്രകൾക്ക് വിലക്ക്

“Manju”

തിരുവനന്തപുരം: സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളേജുകളും നടത്തുന്ന പഠന വിനോദയാത്രകൾക്കും രാത്രികാല പഠനക്ലാസിനും ബാലാവകാശ കമ്മിഷന്റെ വിലക്ക്. പത്താം ക്ലാസ്, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് മുന്നോടിയായി നടത്തുന്ന രാത്രികാല പഠനക്ലാസുകളും വിനോദയാത്രകളും നിരോധിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തദ്ദേശ സെക്രട്ടറി, ഗതാഗത കമ്മിഷണർ എന്നിവർക്ക് കമ്മിഷൻ നിർദേശം നൽകി.

വാളകം മാർത്തോമ ഹൈസ്കൂൾ അധ്യാപകൻ സാം ജോൺ നൽകിയ പരാതിയിലാണ് കമ്മിഷൻ അംഗം റെനി ആന്റണിയുടെ ഉത്തരവ്. പോലീസിന്റെയും റീജണൽ ട്രാൻസ്പോർട്ട് ഓഫീസറുടെയും വിശദീകരണം ഇക്കാര്യത്തിൽ കമ്മിഷൻ തേടിയിരുന്നു.

സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ച് സ്കൂളുകൾ നടത്തുന്ന വിനോദയാത്രയ്ക്കുപുറമേയാണ് രജിസ്‌ട്രേഷനോ ലൈസൻസോ ഇല്ലാത്ത സ്ഥാപനങ്ങൾ കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങി വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്. ഇത്തരം യാത്രകൾക്ക് ആർക്കും ഉത്തരവാദിത്വമില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Back to top button