KeralaLatestMalappuram

കണ്ടെയിന്‍മെന്റ് സോണില്‍ കബഡി കളി; ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു

“Manju”

തിരൂര്‍: മലപ്പുറത്ത് കണ്ടെയിന്‍മെന്റ് സോണില്‍ കബഡി കളി നടത്തിയ ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെളിയങ്കോടിന് അടുത്ത് പാലപ്പെട്ടിയിലാണ് പ്രോട്ടോകോള്‍ ലംഘിച്ച്‌ കബഡി കളി നടത്തിയവരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പാലപ്പെട്ടി കണ്ടെയിന്‍മെന്റ് സോണിലായിരുന്നു. പിടികൂടിയവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഇതില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് സ്ഥിരീകരിച്ച ആളെ പെരുമ്പടപ്പ് പഞ്ചായത്തിനു കീഴിലെ ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് മാറ്റി. മറ്റുള്ളവരോട് വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാനും പൊലീസും ആരോഗ്യവകുപ്പും കര്‍ശന നിര്‍ദേശം നല്‍കി. പിടികൂടിയ ഒന്‍പത് പേര്‍ക്കെതിരെയും പെരുമ്പടപ്പ് പോലീസ് കേസെടുത്തു. മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണ്.

ജില്ലയില്‍ കഴിഞ്ഞദിവസം 2,346 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,272 പേര്‍ക്കും ഉറവിടമറിയാതെ 34 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്കും രോഗബാധിതരായി 38,828 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതുകൂടാതെ നിരീക്ഷണത്തിലുള്ളത് 60,195 പേരാണ്. ഇതിനിടെയാണ് പോലീസിനെ ഞെട്ടിച്ചു കബഡി കളി അരങ്ങേറിയത്.

Related Articles

Back to top button