KeralaLatest

ആസാം സ്വദേശിനിക്ക് സുരേഷ് ഗോപിയുടെ കൈത്താങ്ങില്‍ വീട്

“Manju”

ഇരിട്ടി: ആസാം സ്വദേശിനി മുന്‍മി ഗൊഗോയ്ക്ക് സുരേഷ് ഗോപി എംപിയുടെ കൈത്താങ്ങില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാന കര്‍മ്മം ഇന്ന് രാവിലെ 7.30 ന് സുരേഷ് ഗോപി നിര്‍വ്വഹിച്ചു. കഴിഞ്ഞ 16 ന് താക്കോല്‍ ദാനകര്‍മ്മം നിശ്ചയിച്ചിരുന്നെങ്കിലും അന്ന് പെട്ടെന്നുണ്ടായ ചില അസൗകര്യങ്ങള്‍മൂലം സുരേഷ്ഗോപിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. അതോടെ ചടങ്ങ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു പയഞ്ചേരി സ്വദേശിയായ കെ.എന്‍. സജേഷിന്റെ ഭാര്യയായ മുന്‍മി. സ്വന്തമായി വീടില്ലാതെ രണ്ടു പെണ്മക്കള്‍ക്കൊപ്പം വാടകവീട്ടില്‍ കഴിയുകയായിരുന്ന ആസ്സാം സ്വദേശിനി മുന്‍മിയെക്കുറിച്ചുള്ള വാര്‍ത്ത സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെടുകയും ഇതേതുടര്‍ന്ന് വീടു നിര്‍മ്മിക്കാന്‍ ആവശ്യമായ തുക അദ്ദേഹം വാഗ്ദാനം ചെയ്യുകയുമായിരുന്നു. തില്ലങ്കേരി കാര്‍ക്കോട് ഡോ. പി. സലിം നല്‍കിയ സ്ഥലത്താണ് വീട് പണിതിരിക്കുന്നത്.

Related Articles

Back to top button