Uncategorized

സ്ത്രീ ലോകത്തിന് വാക്കും വെളിച്ചവുമാകണം -സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനത്തിന്റെ ആഘോഷപരിപാടികളോടനുബന്ധിച്ച് സി.എസ്.ഐ. കൺവെൻഷൻ സെന്ററിൽ നടന്ന ഏകദിന സത്സംഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.

“Manju”

കൊല്ലം : ലോകത്തിന് വാക്കും വെളിച്ചവുമാകേണ്ടവരാണ് സ്ത്രീകളെന്നും സത്യത്തിന്റെയും ധർമ്മത്തിന്റെയും പാതയിലേക്ക് ലോകത്തെ നയിക്കാൻ സ്ത്രീകൾക്ക് കഴിയുമെന്ന ഉറച്ചബോധ്യമാണ് അവര്‍ക്കും സമൂഹത്തിനും ഉണ്ടാകേണ്ടതെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു.ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനത്തിന്റെ ആഘോഷപരിപാടികളോടനുബന്ധിച്ച് സി.എസ്.ഐ. കൺവെൻഷൻ സെന്ററിൽ നടന്ന ഏകദിന സത്സംഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ഒരമ്മ അറിവുള്ളവളായാൽ ആ വീട് നന്നാകുമെന്നും വീട് നന്നായാൽ നാട് നന്നാകുമെന്നും അതിലൂടെ ഉലകം നന്നാകുമെന്നുമാണ് നവജ്യോതിശ്രീകരുണാകരഗുരു പഠിപ്പിച്ചത്. ലോകത്ത് ഇന്നോളം വന്ന ഗുരുക്കൻമാരെല്ലാം സ്ത്രീകളുടെ ആത്മീയ ഉന്നമനത്തിനുവേണ്ടി ഏറെ ത്യാഗം സഹിച്ചവരാണ്.ഗുരുക്കൻമാരെ അവരുടെ ആത്മീയ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സാധിക്കുന്നതിന് മുന്‍പ് അവതാളപ്പെടുത്തുന്ന അനുയായികളുടെ ആത്മീയ ചരിത്രമാണ് നമ്മുടെ മുന്‍പിലുള്ളതെന്നും സ്വാമി ഓർമ്മിപ്പിച്ചു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച സത്സംഗത്തിൽ സ്വാമി ജനനന്മ ,സ്വാമി സായൂജ്യനാഥ്, സ്വാമി മധുരനാദൻ,സ്വാമി ചിത്തശുദ്ധൻ, ജനനി ആദിത്യ, ജനനി രേണുരൂപ, ഗിരീഷ്.ഇ, റിട്ട.ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജ് മുരളിശ്രീധർ, ആശ്രമം ഉപദേശകസമിതി അംഗങ്ങളായ ഡോ.കെ.എൻ.ശ്യാമപ്രസാദ്,ഡോ.എസ്.എസ്.ഉണ്ണി, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, വി.എസ്.എൻ.കെ ഗവേണിംഗ് കമ്മിറ്റി സീനിയർ കൺവീനർ പ്രദീപ് ശങ്കർ എന്നിവർ പ്രസംഗിച്ചു. ആശ്രമത്തിന്റെ സാംസ്കാരിക സംഘടനകളായ വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെയും മാതൃമണ്ഡലത്തിന്റെയും മുതിർന്ന പ്രവർത്തകരെ വേദിയിൽ ആദരിച്ചു.വിവിധ മേഖലകളിൽ മികവു പുലർത്തിയ വ്യക്തിത്വങ്ങളെയും ശാന്തിഗിരി കോവിഡ് വിജിലൻസ് ടീമിനെയും വേദിയില്‍ അനുമോദിച്ചു. രാവിലെ8.30മണിക്ക് തുടങ്ങിയ സത്സംഗം വൈകിട്ട്6ന് സമാപിച്ചു.ഏകദിന സത്സംഗത്തിൽ ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നായി നൂറുകണക്കിന് ഗുരുഭക്തർ കുടുംബസമേതം സംബന്ധിച്ചു.ഗുരുവിന്റെ തീർത്ഥയാത്ര വാർഷികത്തിന്റെ ഭാഗമായി പോളയത്തോട് ഉപാശ്രമത്തിൽ പ്രത്യേക പ്രാർത്ഥനകളും നടന്നു.
മെയ്6ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നടക്കുന്ന നവഒലി ജോതിർദിനം ആഘോഷങ്ങളുടെ ഭാഗമായാണ് ജില്ലാതല സത്സംഗങ്ങള്‍ക്ക് തുടക്കം കുറിച്ചത്.ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കൽപത്തിൽ ലയിച്ചതിന്റെ (ദേഹവിയോഗം)വാർഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിർദിനം ആചരിക്കുന്നത്.വരുംദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും,സംസ്ഥാനത്തെ മറ്റു ജില്ലകളിലും സത്സംഗങ്ങൾ നടക്കും.

Related Articles

Back to top button