KeralaLatest

ജൂണ്‍ ഒന്നിന് പ്രവേശനോത്സവം; അഡ്മിഷന്‍ ഏപ്രില്‍ 27 മുതല്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ ഒന്നിനു നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. 2017 – 18 മുതല്‍ 2021 – 22 വരെയുള്ള അധ്യയന വര്‍ഷങ്ങളിലായി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതുതായി 9,34,310 വിദ്യാര്‍ഥികള്‍ പുതുതായി പ്രവേശനം നേടിയെന്നു മന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമിക മെച്ചപ്പെടലിനു മുന്‍തൂക്കം നല്‍കിയാണ് അടുത്ത അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അധ്യയന രീതിയില്‍ കാലാനുസൃതമായ മാറ്റം വരുത്തും. കാലികമായ അറിവുകള്‍ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നുനല്‍കാന്‍ അധ്യാപകരെ പര്യാപ്തരാക്കുംവിധം പ്രത്യേക പരിശീലന പരിപാടി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കും.

Related Articles

Back to top button