KeralaLatest

ഗ്രാമോത്സവംപര്യടനം ഇന്ന് മുതല്‍

“Manju”

കൊല്ലം ; കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററുമായി ചേര്‍ന്ന് ഒരുക്കുന്ന ഇന്ത്യന്‍ ഗ്രാമോത്സവത്തിന് ഇന്ന് (25.04.2022) തുടക്കം. ആസാം.ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കാശ്മീര്‍, സിക്കിം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 16 – ഓളം സവിശേഷതയാര്‍ന്ന കലാരൂപങ്ങളാണ് ഇന്ത്യന്‍ ഗ്രാമോത്സവത്തില്‍ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഇന്ന് വൈകുന്നേരം 7 നാണ് ആദ്യാവതരണം.

ഇന്ത്യന്‍ ഗ്രാമോത്സവത്തിന്റെ കേരള യാത്രയില്‍ രണ്ട് ഘട്ടങ്ങളിലായി വിവിധ സംസ്ഥാനങ്ങളിലെ 130 ഓളം കലാപ്രതിഭകള്‍ പങ്കെടുക്കും. ഏപ്രില്‍ 30 ന് മാവേലിക്കരയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്ത്യന്‍ കലാസംഘത്തെ ആദരിക്കും. ഭാരതത്തിന്റെ നിറസമ്പന്നമായ കലാസംസ്‌കൃതി കേരളീയര്‍ക്ക് മുന്നില്‍ ഹൃദ്യമായ രീതിയില്‍ പരിചയപ്പെടുത്തും വിധമാണ് ഗ്രാമോത്സവം ജില്ലകള്‍ തോറും അരങ്ങേറുന്നതെന്ന് ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ അറിയിച്ചു. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെയും പി.ആര്‍ ഡി യുടെയും സഹകരണത്തോടെ ഭാരത് ഭവന്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഗ്രാമോത്സവം മേയ് 15 ന് തിരുവനന്തപുരത്ത് സമാപിക്കും.

Related Articles

Back to top button