IndiaLatest

‘മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണം’

“Manju”

ലക്നൗ: ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ ഓരോ മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഉത്തരവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ കൂടുതല്‍ സുതാര്യത ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് യോഗി ആദിത്യനാഥ് ഇങ്ങനെയൊരു ഉത്തരവിറക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്ഥാവര ജംഗമ വസ്തുക്കള്‍ വെവ്വേറെ രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നു. സര്‍ക്കാര്‍ കോണ്‍ട്രാക്ടുകളില്‍ നിന്നും ഉദ്യോഗസ്ഥവൃന്ദത്തിലുള്ളവരുടെ കുടുംബാംഗങ്ങള്‍ ഒഴിഞ്ഞു നില്‍ക്കണമെന്നും യോഗി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിവരങ്ങള്‍ സമര്‍പ്പിക്കാനായി മൂന്നുമാസത്തെ സാവകാശമാണ് മുഖ്യമന്ത്രി എല്ലാവര്‍ക്കും നല്‍കിയിരിക്കുന്നത്. ഭരണകൂടത്തിന്റെ ഭാഗമായ എല്ലാവരുടെയും സ്വത്ത് വിവരങ്ങള്‍ ശേഖരിച്ച ശേഷം, ഒരു വെബ്സൈറ്റില്‍ ജനങ്ങള്‍ക്ക് കയറി നോക്കാവുന്ന വിധത്തില്‍ പ്രസിദ്ധീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

Related Articles

Back to top button