IndiaLatest

ഇന്ത്യാ- ജപ്പാന്‍ നയതന്ത്രബന്ധം 70 വര്‍ഷം പിന്നിട്ടു; സന്തോഷമറിയിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയും ജപ്പാനും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിതമായിട്ട് ഇന്ന് 70 വര്‍ഷം പിന്നിട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. തന്ത്രപരമോ സാമ്പത്തികമോ ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കമോ ആകട്ടെ, എല്ലാ മേഖലകളിലും നമ്മുടെ ബന്ധം കൂടുതല്‍ വര്‍ധിച്ചതായി മോദി പറഞ്ഞു.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 70 വര്‍ഷം നാം ഇന്ന് ആഘോഷിക്കുമ്പോള്‍, തന്ത്രപരമോ സാമ്പത്തികമോ ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കമോ ആകട്ടെ, എല്ലാ മേഖലകളിലും നമ്മുടെ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതായി കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.”

വാര്‍ഷിക ഉച്ചകോടിക്കായി എന്റെ സുഹൃത്ത് പ്രധാനമന്ത്രി കിഷിദ അടുത്തിടെ നടത്തിയ ഇന്ത്യാ സന്ദര്‍ശനം, കോവിഡിന് ശേഷമുള്ള ലോകത്ത് നമ്മുടെ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള ഒരു റോഡ്‌മാപ്പ് തയ്യാറാക്കി. ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് പ്രധാനമന്ത്രി കിഷിദയുമായി തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. “, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

 

 

 

Related Articles

Back to top button