KeralaLatest

വടകര ഉറപ്പി​ച്ച്‌ ആര്‍ എം പി

“Manju”

കോഴിക്കാേട്: വരുന്ന നിയമസഭാ തി​രഞ്ഞെടുപ്പി​ല്‍ വടകര സീറ്റി​ല്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച്‌ ആര്‍ എം പി. യു ഡി എഫ് പിന്തുണച്ചാലും ഇല്ലെങ്കിലും മത്സരിക്കുമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറയുന്നത്. ഒരു സ്വകാര്യ വാര്‍ത്താചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. യു ഡി എഫ് ഇതുവരെ പിന്തുണ അറിയിച്ചിട്ടില്ലെന്നും കെ കെ രമ സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യത്തില്‍ ആലോചിച്ച്‌ തീരുമാനിക്കുമെന്നും വേണു പറഞ്ഞു.
ആര്‍ എം പിക്ക് ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയ പ്രചാരണത്തിനായി ഈ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കും. വടകരപോലെ പാര്‍ട്ടിക്ക് വ്യക്തമായ സ്വാധീനമുളള മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാനുളള ബാദ്ധ്യത ആര്‍ എം പിക്കുണ്ട്. ആ ബാദ്ധ്യത പൂര്‍ണമായും നിറവേറ്റും. കേരളത്തില്‍ ആര്‍ എം പി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ആരൊക്കെ സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ വളരെ വേഗത്തില്‍ത്തന്നെ തീരുമാനമുണ്ടാകും- എന്‍ വേണു പറഞ്ഞു.
വടകരയി​ല്‍ യു ഡി​ എഫ് പി​ന്തുണയോടെ ആര്‍ എം പി​ മത്സരക്കുമെന്ന് നേരത്തേ റി​പ്പോര്‍ട്ടുണ്ടായി​രുന്നു. മണ്ഡലത്തി​ല്‍ ആര്‍ എം പി​ക്ക് ഏറെ സ്വാധീനമുണ്ട്.

Related Articles

Back to top button