InternationalLatest

ഉക്രൈന് വീണ്ടും യു.എസ് സഹായം

“Manju”

വാഷിങ്ടണ്‍: ഉക്രൈന് വീണ്ടും ആയുധ സഹായം പ്രഖ്യാപിച്ച്‌ അമേരിക്ക. ഏതാണ്ട് 150 മില്യണ്‍ ഡോളറിന്റെ ആയുധങ്ങളാണ് ഉക്രൈന് സഹായമായി അമേരിക്ക നല്‍കുക. പീരങ്കി ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ആര്‍ട്ടിലറി റഡാര്‍, മിസൈലുകള്‍, ജാമറുകള്‍, ചെറിയ പീരങ്കികളും ഷെല്ലുകളും മറ്റു വെടിക്കോപ്പുകളും അടക്കമുള്ള ലോഡ് ഉടനേ യു. എസില്‍ നിന്നും ഉക്രൈനിലേക്ക് പുറപ്പെടുംമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നും അമേരിക്ക ഉക്രൈനുള്ള ശക്തമായ പിന്തുണ തുടരുന്നുണ്ട്. ആ രാജ്യത്തിലെ ധീരരായ ജനങ്ങള്‍ അത് അര്‍ഹിക്കുന്നു. അവര്‍ക്ക് നമ്മുടെ രാജ്യത്തെ പ്രതിരോധിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുത്.’ ആയുധ സഹായം നല്‍കാനുള്ള തീരുമാനത്തെ പറ്റി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.

ഗോസ്റ്റ് ഡ്രോണുകള്‍, ഹൊവിറ്റ്സറുകള്‍, ടാങ്ക് വേധ ജാവലിന്‍ മിസൈലുകള്‍, എന്നിവയടക്കം ഇതിന് മുന്‍പും വന്‍തോതില്‍ ആയുധങ്ങള്‍ യു.എസ് ഉക്രൈന് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button