LatestThiruvananthapuram

സെക്രട്ടറിയേറ്റില്‍ ബോംബുവെച്ചതായി ഭീഷണി

“Manju”

തിരുവനന്തപുരം : സെക്രട്ടറിയേറ്റില്‍ ബോംബുവെച്ചതായി ഭീഷണി സന്ദേശം. ഇന്നലെ രാത്രി 11.30 യോടെയാണ് സെക്രട്ടറിയേറ്റിലേക്ക് ഫോണ്‍ സന്ദേശം എത്തിയത്. ഇതേ തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

സെക്രട്ടറിയേറ്റിന് മുന്‍പിലും പരിസരങ്ങളിലുമാണ് പരിശോധന നടത്തിയത്. കന്റോണ്‍മെന്റ് സിഐ അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എന്നാല്‍ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താത്തതിനാല്‍ ലഭിച്ചത് വ്യാജ സന്ദേശമാണെന്ന് വ്യക്തമായി. സെക്രട്ടറിയേറ്റിലെ എല്ലാ മുറികളും പരിശോധിച്ച ശേഷമായിരുന്നു പോലീസ് സംഘം മടങ്ങിയത്.

മാനസികാസ്വാസ്ഥ്യമുള്ള യുവാവാണ് സംഭവത്തിന് പിന്നില്‍ എന്നാണ് വിവരം. ഇയാള്‍ കസ്റ്റഡിയില്‍ ആയതായും സൂചനയുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിന് മുന്‍പിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.

Related Articles

Back to top button