IndiaLatest

ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി മോഹന്‍ലാല്‍

“Manju”

ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി നടന്‍ മോഹന്‍ലാല്‍. ഇന്ന് രാവിലെയാണ് മോഹന്‍ലാല്‍ ശ്രീധരന്‍പിള്ളയുടെ മുഖ്യാതിഥിയായി രാജ്ഭവനില്‍ എത്തിയത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സജിവ് സോമനും മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നു. മടക്കയാത്രയ്ക്ക് മമ്പായി പി.എസ്. ശ്രീധരന്‍പിള്ള മോഹന്‍ലാലിന് ഒരു പെയിന്റിംഗ് സമ്മാനിച്ചു. ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിം​ഗ് ​ഗോവയില്‍ പുരോ​ഗമിക്കുകയാണ്.

ഇന്ത്യന്‍ സിനിമയിലെ അഭിനയ സാമ്രാട്ടെന്ന് വിശേഷിപ്പിക്കാവുന്ന, മലയാളത്തിന്റെ പ്രിയപ്പെട്ട താരം ശ്രീ മോഹന്‍ലാല്‍ രാജ്ഭവനില്‍ അതിഥിയായി എത്തി. ചലച്ചിത്ര നിര്‍മ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു‘, എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ പി.എസ്. ശ്രീധരന്‍പിള്ള കുറിച്ചത്.

Related Articles

Back to top button