IndiaLatest

പാകിസ്ഥാന്റെ ന്യൂക്ലിയര്‍ ബ്ലാക്ക്‌മെയില്‍ മോദിപൊളിച്ചത് എങ്ങനെയെന്ന് വിവരിച്ച്‌ ഡോവല്‍

“Manju”

ഡല്‍ഹി : കഴിഞ്ഞ ബുധനാഴ്ച പുറത്തിറങ്ങിയ ‘മോദി@20’ എന്ന പുസ്തകത്തില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രശസ്തരായവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ചുള്ള അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായും, ഇന്ത്യന്‍ പ്രധാനമന്ത്രിയായും മോദി അധികാരത്തില്‍ ഇരുപത് വര്‍ഷം തികച്ച അവസരത്തിലാണ് പുസ്തകം പുറത്തിറങ്ങുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മോദിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവം പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.

കാശ്മീരിലെ ഉറിയില്‍ പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും പുല്‍വാമ ചാവേര്‍ ആക്രമണത്തിന് മറുപടിയായിട്ടുള്ള ബലാക്കോട്ടിലെ വ്യോമസേന ആക്രമണവും ഇന്ത്യ പാക് ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്ന് ഡോവല്‍ അഭിപ്രായപ്പെടുന്നു. ഈ സംഭവങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ ഭീകരവിരുദ്ധ ആക്രമണങ്ങളെ ഭയന്നാണ് പാകിസ്ഥാന്‍ ജീവിക്കുന്നത്.

ഭീകരതയെ പിന്തുണച്ചാല്‍ ഇതിലും വലിയ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരക്കേണ്ടി വന്നേക്കാം എന്ന ചിന്ത ഇപ്പോള്‍ പാകിസ്ഥാനുണ്ട്. ഈ വാദത്തിനോട് അടുത്ത് നില്‍ക്കുന്ന പദങ്ങളാണ് ഡോവല്‍ പുസ്തകത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും 2019ലെ ബലാകോട്ട് വ്യോമാക്രമണവും തുടക്കം മാത്രമായിരുന്നുവെന്ന് അദ്ദേഹം പുസ്തകത്തില്‍ എഴുതിട്ടുള്ളതും ശ്രദ്ധേയമാണ്.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇത്തരം ധീരമായ ചുവടുകള്‍ അയല്‍രാജ്യത്തിന് ശക്തമായ മുന്നറിയിപ്പ് നല്‍കി. ഭീകരതയ്ക്കെതിരായ പ്രധാനമന്ത്രി മോദിയുടെ ദൃഢനിശ്ചയമാണ് മോദിയില്‍ ഡോവല്‍ കണ്ടെത്തിയ മറ്റൊരു പ്രത്യേകത. കേന്ദ്രം യു പി എ ഭരിച്ചപ്പോള്‍ ഇന്ത്യന്‍ നഗരങ്ങളില്‍ നിരവധി ബോംബ് സ്‌ഫോടന സംഭവങ്ങളുണ്ടായി. ഇവയോട് വേണ്ട രീതിയില്‍ രാജ്യം പ്രതികരിക്കാതിരുന്നത് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ പ്രകോപിപ്പിച്ചിരുന്നുവെന്ന് ഡോവല്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയ്ക്ക് ‘മൃദുരാഷ്ട്രം’ എന്ന ‘ പേര് ചാര്‍ത്തിക്കൊടുക്കാന്‍ ഇത് കാരണമായി.

 

Related Articles

Back to top button