IndiaLatest

ബംഗ്ലാദേശ് പ്രധാനമന്ത്രിയെ പ്രശംസിച്ച്‌ ഗൗതം അദാനി

“Manju”

ന്യൂഡല്‍ഹി : ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി. ഡല്‍ഹിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. പ്രചോദനപരവും അതിശയകരവുമായ ഷെയ്ഖ് ഹസീനയുടെ ധീരതയെ അദാനി പ്രശംസിച്ചു. ഡിസംബര്‍ മാസത്തോടെ ബംഗ്ലാദേശിലേക്കുള്ള ഗോഡ്ഡ പവര്‍ പ്രോജക്ടിന് കീഴിലുള്ള ട്രാന്‍സ്മിഷന്‍ ലൈന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ നേരിട്ട് കണ്ടത് അഭിമാനകരമാണ്. ബംഗ്ലാദേശിനെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് പ്രചോദനാത്മകവും അതിശയകരമവുമാണ്,’ എന്ന് അദാനി ട്വീറ്റ് ചെയ്തു. 1600 മെഗാവാട്ട് ഗോഡ്ഡ പവര്‍ പ്രോജക്ടും ബംഗ്ലാദേശിലേക്കുള്ള ട്രാന്‍സ്മിഷന്‍ ലൈനും 2022 ഡിസംബര്‍ 16 ന് കമ്മീഷന്‍ ചെയ്യാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

അദാനി ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഊര്‍ജ്ജ കമ്പനിയായ അദാനി പവര്‍, ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡിന് (ബിപിഡിബി) ഒരു ട്രാന്‍സ്മിഷന്‍ ലൈനിലൂടെ വൈദ്യുതി വിതരണം ചെയ്യുന്നതിനായി ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ 1,600 മെഗാവാട്ട് തെര്‍മല്‍ പവര്‍ സ്ഥാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുന്നതിനായി നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് ഹസീന രാജ്യത്തെത്തിയത്. പ്രസിഡന്റ് ദ്രൗപദി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍ എന്നിവരെയും ഹസീന സന്ദര്‍ശിക്കും.

Related Articles

Back to top button