IndiaLatest

പ്ലേഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്

“Manju”

നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നേടിയ 24 റണ്‍സ് ജയത്തോടെ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്‍ പ്ലേഓഫില്‍ ഇടം ഉറപ്പിച്ചു കഴിഞ്ഞു. പ്ലേഓഫ് ടീമുകളുടെ ചിത്രം വ്യക്തമാകാന്‍ ഇനിയും സമയമുണ്ടെങ്കിലും, ‘കണക്കില്‍’ രാജസ്ഥാന്‍ പ്ലേഓഫ് കാണാതെ പുറത്താകാന്‍ സാധ്യതയുണ്ടെങ്കില്‍ പോലും ഇന്നലെ രാത്രി നേടിയ ജയം രാജസ്ഥാന് അടുത്ത ഘട്ടത്തിലേക്കുള്ള ടിക്കറ്റായിരുന്നു. ഒന്നിലേറെ വലിയ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ സഞ്ജുവിനും സംഘത്തിനും പ്ലേഓഫ് നഷ്ടമാകാന്‍ വിദൂരസാധ്യതയെങ്കിലുമുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ അടുത്ത മത്സരം ജയിച്ചാല്‍ രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിക്കാനും പ്ലേഓഫിലെ ക്വാളിഫൈയര്‍ മത്സരം കളിക്കാനുള്ള അവസരം നേടാനും സഞ്ജുവിന്റെ സംഘത്തിന് കഴിയും. ജയിച്ചാല്‍ ഫൈനലിലേക്ക് നേരിട്ട് ടിക്കറ്റ് നല്‍കുന്ന മത്സരമാണ് ക്വാളിഫൈയര്‍. ഗുജറാത്ത് ടൈറ്റന്‍സ് ക്വാളിഫൈയറില്‍ ഇതിനകം തന്നെ ഇടമുറപ്പിച്ചിട്ടുണ്ട്. എന്നാല്‍, ചെന്നൈയോട് തോറ്റാല്‍ പോലും രാജസ്ഥാന് പ്ലേഓഫ് നഷ്ടമാകില്ല എന്നതാണ് നിലവിലെ സ്ഥിതി.

Related Articles

Back to top button