InternationalLatest

താലിബാന്‍ ഭരണത്തെ ന്യായീകരിച്ച്‌ പാകിസ്ഥാന്‍

“Manju”

ഇസ്ലാമബാദ് : ചൈനയക്ക് പിന്നാലെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തെ ന്യായീകരിച്ച്‌ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. താലിബാന്‍ അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ത്തിരിക്കുന്നു എന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. വിദ്യാഭ്യാസത്തിനായുള്ള ഒരു മാധ്യമമെന്ന നിലയില്‍ ഇംഗ്ലീഷിന്റെ ഉപയോഗവും ഇത് സംസ്കാരത്തില്‍ പിടിമുറുക്കുന്നതിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.

നിങ്ങള്‍ മറ്റ് സംസ്കാരം ഏറ്റെടുക്കുകയും മനഃശാസ്ത്രപരമായി കീഴ്പെടുകയും ചെയ്യുന്നു. അത് സംഭവിക്കുമ്ബോള്‍ ദയവായി ഓര്‍ക്കുക, ഇത് യഥാര്‍ത്ഥ അടിമത്തത്തേക്കാള്‍ മോശമാണ്. സാംസ്കാരിക അടിമത്തത്തിന്റെ ചങ്ങലകള്‍ വലിച്ചെറിയുന്നത് ബുദ്ധിമുട്ടാണ്. അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്, അവര്‍ അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ത്തു‘- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ താലിബാനുമായുള്ള സൗഹൃദപരവും സഹകരണപരവുമായ ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ തയ്യാറാണെന്ന് ചൈന അറിയിച്ചിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്.

 

Related Articles

Back to top button