IndiaLatest

പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച്‌ ഫെഡറല്‍ ബാങ്ക്

“Manju”

 ഫെഡറല്‍ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. രണ്ടു കോടിയില്‍ താഴെയുള്ള, എല്ലാ കാലയളവിലും ഉള്‍പ്പെടുന്ന നിക്ഷേപങ്ങള്‍ക്കാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. സ്വകാര്യമേഖലയിലെ ഏറ്റവും വലിയ വായ്പ ദാതാക്കളില്‍ ഒന്നാണ് ഫെഡറല്‍ ബാങ്ക്.

7 മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 2.65 ശതമാനമാണ് ഇനി മുതല്‍ പലിശ ലഭിക്കുന്നത്. 30 മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനമാണ് പലിശ നിരക്ക്. മുന്‍പ് ഇത് 3 ശതമാനമായിരുന്നു. 46 ദിവസം മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 3.6 ശതമാനം മുതല്‍ 3.7 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.

91 ദിവസം മുതല്‍ 119 ദിവസം വരെയും 120 ദിവസം മുതല്‍ 180 ദിവസം വരെയും കാലാവധി പൂര്‍ത്തിയാക്കുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് യഥാക്രമം 4.00 ശതമാനവും 4.25 ശതമാനവുമാണ്. കൂടാതെ, മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.1 ശതമാനം മുതല്‍ 6.4 ശതമാനം വരെ പലിശ ലഭിക്കുന്നുണ്ട്.

Related Articles

Back to top button