KeralaLatest

കെ.മണികണ്ഠന്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗം

“Manju”

പല്ലശ്ശന (പാലക്കാട്) ∙ ഉപതിരഞ്ഞെടുപ്പില്‍ പല്ലശ്ശന 11-ാം വാര്‍ഡില്‍ വിജയിച്ച സിപിഎമ്മിലെ കെ.മണികണ്ഠന്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. പട്ടികജാതി സംവരണ വാര്‍ഡായ കൂടല്ലൂര്‍ 65 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപിയില്‍നിന്നു പിടിച്ചെടുത്ത മണികണ്ഠന് 21 വര്‍ഷവും 9 മാസവുമാണു പ്രായം. 2000 ഓഗസ്റ്റ് 2ന് ആണു ജനനം. പല്ലാവൂര്‍ പഴൂര്‍ കളത്തില്‍ കെ.കുഞ്ചന്‍ – വി.ലക്ഷ്മി ദമ്പതികളുടെ മകനായ മണികണ്ഠന്‍ എസ്‌എഫ്‌ഐ പല്ലശ്ശന പഞ്ചായത്ത് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റുമാണ്.
ചിറ്റൂര്‍ ഗവ. കോളജില്‍നിന്ന് 2019ല്‍ സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറായിരുന്നു. കൊടുങ്ങല്ലൂര്‍ കെകെപിഎം കോളജില്‍ എംഎ ഹിസ്റ്ററി വിദ്യാര്‍ഥിയായ ശരണ്യയാണു ഭാര്യ.

Related Articles

Back to top button