InternationalLatest

പഴയ പെട്ടിയില്‍ പിതാവിന്റെ ബാങ്ക് ബാലന്‍സുള്ള പാസ് ബുക്ക്; പിതൃസ്വത്തിനായി മകന്‍ കോടതിയില്‍

“Manju”

 

സാന്റിയാഗോ: ഒരു പഴയ ബാങ്ക് സ്റ്റേറ്റ് മെന്റ് ചിലിയിലെ ഒരു സംസ്ഥാന സര്‍കാരിനെ ആശയ കുഴപ്പത്തിലാക്കിയിരിക്കുകയാണ് ഇപ്പോള്‍.
എക്‌ക്വില്‍ ഹിനോജോസ എന്ന വ്യക്തി തന്റെ പിതാവിന്റെ പഴയ പെട്ടിയില്‍ നിന്ന് 1960-70 കളിലെ ഒരു പഴയ ബാങ്ക് പാസ്ബുക് കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ തുടക്കം. വര്‍ഷങ്ങളായി ഈ പാസ്ബുക് പെട്ടിയില്‍ പൂട്ടിക്കിടക്കുകയായിരുന്നു. അടുത്തിടെ, ആക്‌ക്വില്‍ ഹിനോജോസ പെട്ടി തുറന്നപ്പോള്‍, തന്റെ പിതാവിന്റെ അകൗണ്ടില്‍ 1970-80 കളില്‍ 140,000 പെസോ (ഏകദേശം 163 യുഎസ് ഡോളര്‍) ബാലന്‍സ് ഉള്ളതായി രേഖപ്പെടുത്തിയ പാസ്‌ബുക് ലഭിച്ചു. ഇന്നത്തെ കണക്കനുസരിച്ച്‌, ഈ തുക പലിശ സഹിതം ഒരു ബില്യന്‍ പെസോ (1.2 ദശലക്ഷം ഡോളര്‍) യില്‍ കൂടുതലാണ്.

ഈ പാസ്ബുകിന്റെ അടിസ്ഥാനത്തില്‍ എക്‌ക്വില്‍ ഇപ്പോള്‍ പിതാവിന്റെ നിക്ഷേപം ബാങ്കില്‍ നിന്ന് ആവശ്യപ്പെടുകയാണ്. അദ്ദേഹത്തിന്റെ ഈ ആവശ്യം സംസ്ഥാന സര്‍കാരും ഹിനോജോസയും തമ്മിലുള്ള നിയമയുദ്ധത്തിലേക്ക് നയിച്ചു. ഒടുവിലത് ചിലിയന്‍ സുപ്രീം കോടതിയില്‍ എത്തിയിരിക്കുകയാണ്. എല്ലാ കീഴ്‌ കോടതികളും എക്‌ക്വില്‍ ഹിനോജോസയ്‌ക്ക് അനുകൂലമായി വിധിച്ചു. എന്നാല്‍ കീഴ്‌ കോടതികളുടെ വിധിക്കെതിരെ സംസ്ഥാന സര്‍കാര്‍ രാജ്യത്തെ പരമോന്നത കോടതിയില്‍ അപീല്‍ നല്‍കി.

തന്റെ പിതാവ് കഷ്ടപ്പെട്ട് സമ്ബാദിച്ച തന്റെ കുടുംബത്തിന്റേതാണ് ഈ പണം എന്ന് ഹിനോജോസ പറയുന്നു. പിതാവിന്റെ പാസ്‌ബുക് നിലവിലുള്ളതും അതില്‍ പണമുണ്ടെന്നുള്ളതും കുടുംബത്തിന് അറിയില്ലായിരുന്നു. ഇത് തിരിച്ചുകിട്ടാന്‍ സര്‍കാരിനെതിരെ പോരാടേണ്ടിവരുമെന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. അന്തിമ തീരുമാനം എന്താവുമെന്നറിയാന്‍ സുപ്രീം കോടതി വിധിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും ഇപ്പോള്‍.

Related Articles

Back to top button