KeralaLatest

തൃക്കാക്കര; പൊന്നുരുന്നിയില്‍ കള്ളവോട്ടിന് ശ്രമം

“Manju”

 

പൊന്നുരുന്നി (തൃക്കാക്കര)  : കള്ളവോട്ട് തടയാൻ ശക്തമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പ്രഖ്യാപനമുണ്ടായിട്ടും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പൊന്നുരുന്നിയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നു. പൊന്നുരുന്നിയിലെ 66-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമമാണ് യു.ഡി.എഫ് പ്രവർത്തകർ ഇടപെട്ട് തടഞ്ഞത്. ടി.എം. സഞ്ജു എന്നയാളുടെ പേരിലാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത്. ശ്രമം നടത്തിയ ആളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇതുവരെ 45 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

 

Related Articles

Back to top button