KeralaLatest

ശുചിമുറിയുടെ ഭിത്തി തുരന്നു രക്ഷപ്പെട്ട പ്രതി അപകടത്തില്‍ മരിച്ചു.

“Manju”

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു ചാടിപ്പോയ മോഷണക്കേസ് പ്രതി അപകടത്തില്‍ മരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് (23) കോട്ടക്കലില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
സ്പൂണ്‍ ഉപയോഗിച്ച്‌ ശുചിമുറിയുടെ ഭിത്തി തുരന്നു രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. ഇര്‍ഫാന്‍ രാത്രി 12.30യോടെയാണ് ചാടിപ്പോയത്. രക്ഷപ്പെട്ട് പോകുന്നതിനിടെ ഇയാള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് ഇര്‍ഫാന്‍ രാവിലെയാണ് മരിച്ചത്. നിരവധി മോഷണ കേസിലെ പ്രതിയായ ഇയാളെ ജില്ലാ ജയിലില്‍ ആയിരുന്നു പാര്‍പ്പിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്.

Related Articles

Back to top button