KeralaLatest

ഈജിപ്തില്‍ ഖനനത്തില്‍ 250 ശവപ്പെട്ടികള്‍ ലഭിച്ചു

“Manju”

 

കെയ്റോ: ഈജിപ്തിന്റെ തലസ്ഥാന നഗരമായ കെയ്റോ മമ്മികള്‍ക്കും പിരമിഡുകള്‍ക്കും പുരാതന സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ക്കും വളരെ പേരുകേട്ടതാണ്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോഴവിടെ നിന്നും പുറത്തു വരുന്നത്.
കെയ്റോയ്‌ക്ക് സമീപമുള്ള നഗരമാണ് സഖാറ. പ്രശസ്തമായ നെക്രോപൊളിസിന്റെ നഗരമാണ് സഖാറ. ഈയടുത്ത് ഇവിടെ നടത്തിയ ഖനനത്തില്‍ ഏതാണ്ട് 2,500 വര്‍ഷം പഴക്കമുള്ള ശവപേടകങ്ങള്‍ പുരാവസ്തു വിദഗ്ദ്ധര്‍ക്ക് ലഭിച്ചു. വലിയ മരത്തിന്റെ പേടകങ്ങളില്‍ അടക്കം ചെയ്ത നിലയില്‍ നിരവധി മമ്മികളും രക്ഷകളും ഒക്കെ കണ്ടെത്താന്‍ സാധിച്ചു. 250 ശവപ്പെട്ടികള്‍, 150 വെങ്കല പ്രതിമകള്‍, ഒട്ടനവധി പുരാവസ്തുക്കള്‍ എന്നിവയും അതോടൊപ്പം ലഭിച്ചു.
ഇതോടൊപ്പം തന്നെ, പുരാതന ഈജിപ്ഷ്യന്‍ ദൈവങ്ങളായ അനുബിസ്, ഒസിരിസ്, അമുന്‍, മിന്‍, ബാസ്റ്റെറ്റ്, ഫലപുഷ്ടിയുടെ ദേവതയായ ഐസിസ് എന്നിവരുടെ വിഗ്രഹങ്ങളും കണ്ടെത്തി. കൂടെ, സഖാറ പിരമിഡിന്റെ സ്രഷ്ടാവായ ഇംഹോതെപ്പിന്റെ തലയില്ലാത്ത പ്രതിമയും ഗവേഷകര്‍ക്ക് കണ്ടെത്താന്‍ സാധിച്ചു.

Related Articles

Back to top button