Kerala

കൊറോണ ചികിത്സയ്ക്ക് ഈടാക്കാവുന്ന തുക ഏകീകരിച്ച് ഉത്തരവ്

“Manju”

കൊച്ചി: കൊറോണ ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന കൊള്ളയ്‌ക്കെതിരെ ഉത്തരവിറക്കി സര്‍ക്കാര്‍. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്നും വന്‍തോതില്‍ പണം ഈടാക്കുന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് ചികിത്സാചെലവുകളുടെ നിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും, നഴ്‌സിങ് ഹോമുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. നിരക്കുകള്‍ ഏകീകരിച്ച് ഉത്തരവിറക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ജനറല്‍ വാര്‍ഡുകളില്‍ എല്ലാ ചെലവുകളും ഉള്‍പ്പെടെ 2645 രൂപ മാത്രമേ പരമാവധി ഈടാക്കാനാകൂ. സിടി സ്‌കാന്‍ പോലെയുള്ള അധിക പരിശോധനകള്‍ക്ക് തുക ഈടാക്കാം. ജനറല്‍ വാര്‍ഡുകളില്‍ കഴിയുന്ന രോഗികളില്‍ നിന്ന് ദിവസം രണ്ട് പിപിഇ കിറ്റിന്റെയും, ഐസിയു രോഗികളില്‍ നിന്ന് അഞ്ച് പിപിഇ കിറ്റിന്റെയും തുകയേ ഈടാക്കാവൂ. ഇത് തന്നെ വിപണിയിലെ എംആര്‍പിയില്‍ നിന്ന് ഒരു രൂപ പോലും കൂടാന്‍ പാടില്ലെന്നും വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇനിയും അധികനിരക്ക് ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഡിഎംഒ അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാം. സ്വകാര്യ ആശുപത്രി അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി തുക അവരില്‍ നിന്ന് തന്നെ പിഴയായി ഈടാക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.

Related Articles

Back to top button