KeralaLatest

ക്ലിക്കാവാതെ പൊന്നാനി-തിരൂര്‍ റൂട്ട്

“Manju”

തിരൂര്‍: പൊന്നാനിയില്‍ നിന്ന് തിരൂര്‍ -കോഴിക്കോട് വഴി മൈസൂരുവിലേക്ക് സര്‍വിസ് നടത്തിയിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് തിരൂര്‍ -മലപ്പുറം -അരീക്കോട് -താമരശ്ശേരി വഴി റൂട്ട് മാറ്റി ഓടിച്ചതോടെ വരുമാനം കുത്തനെ കുറഞ്ഞു. മുമ്പുണ്ടായിരുന്ന വരുമാനത്തിന്‍റെ നേര്‍ പകുതിയാണെന്ന് മാത്രമല്ല മിക്ക ദിവസങ്ങളിലും ഡീസലിന് പോലും വരുമാനം തികയാത്ത അവസ്ഥയാണ്. ഇതോടെ മിക്ക ദിവസങ്ങളിലും മൈസൂരു ബസ് സര്‍വിസ് മുടക്കുകയാണ്. സര്‍വിസ് നടത്താത്ത ദിവസങ്ങളില്‍ കോഴിക്കോട്ടുനിന്ന് തിരൂര്‍, പൊന്നാനി ഭാഗത്തേക്കുള്ള അവസാന ബസായ മൈസൂരു -പൊന്നാനി സൂപ്പര്‍ ഫാസ്റ്റ് പ്രതീക്ഷിച്ചു നില്‍ക്കുന്ന യാത്രക്കാര്‍ പെരുവഴിയിലാകുന്നതും പതിവാണ്. പുതിയ റൂട്ടിലൂടെ ഓടിത്തുടങ്ങിയ ശേഷം മിക്ക ദിവസങ്ങളിലും ഡീസല്‍ തുക പോലും ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. മലപ്പുറം, മഞ്ചേരി, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നും തൊട്ടു മുന്നില്‍ പോകുന്ന മറ്റു മൈസൂരു ബസുകളാണ് ഈ സര്‍വിസിന് വിനയാകുന്നത്.

Related Articles

Back to top button