Latest

ഓട്ടോ നിയന്ത്രണം വിട്ടു; വാഹനാപകടത്തിൽ എം.എൻ കാരശേരിക്ക് പരിക്ക്

“Manju”

കോഴിക്കോട്: അദ്ധ്യാപകനും എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം.എൻ കാരശേരിക്ക് വാഹനാപകടത്തിൽ പരുക്ക്. ഓട്ടോ നിയന്ത്രണം വിട്ടതിനെ തുടർന്നായിരുന്നു അപകടം.

കാരശേരി സഞ്ചരിച്ച ഓട്ടോയാണ് ചാത്തമംഗലത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്. നിയന്ത്രണം വിട്ടതിനെ തുടർന്ന് ഓട്ടോ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.

നടുവിന് പരുക്കേറ്റ കാരശ്ശേരിയെ മുക്കത്തെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലന്നാണ് വിവരം. ഉച്ചയ്‌ക്ക് 2 മണിയോടെയാണ് അപകടം.

 

Related Articles

Back to top button