Latest

ബീഹാറിൽ കുശാന കാലഘട്ടത്തിലെ ചെങ്കൽ ചുവരുകൾ കണ്ടെത്തി

“Manju”

പാറ്റ്‌ന: ബീഹാറിൽ കുശാന കാലഘട്ടത്തിലെ ചെങ്കൽ ചുവരുകൾ കണ്ടെത്തി പുരാവസ്തു വകുപ്പ്. കുമാരഹറിലെ കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കിടെയാണ് ചുമരുകൾ കണ്ടെത്തിയത്. സ്ഥലത്ത് പുരാവസ്തു വകുപ്പിന്റെ വിശദമായ പരിശോധന തുടരുകയാണ്.

കേന്ദ്രസർക്കാർ പദ്ധതിയായ അമൃത് സരോവറിന്റെ ഭാഗമായാണ് കുളം നവീകരിക്കുന്നത്. നേരത്തെ പ്രദേശത്ത് നിന്ന് മൗര്യസാമ്രാജ്യ കാലത്തെ സ്മാരക അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ നവീകരണ പ്രവർത്തനങ്ങൾ തുടർന്നിരുന്നത്. പ്രമുഖ പുരാവസ്തു ഗവേഷക ഗൗതമി ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

രണ്ടായിരം വർഷം മുൻപുള്ള ചെങ്കൽ ചുവരാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് കുശാന കാലഘട്ടത്തെക്കുറിച്ചുള്ള പഠനത്തിൽ ഏറെ നിർണായകമാണെന്ന് ഗൗതമി ഭട്ടാചാര്യ പറഞ്ഞു. ചെങ്കൽ ചുവരുകൾ കണ്ടെത്തിയ വിവരം ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ സ്ഥലത്ത് വീണ്ടും വിശദമായ പരിശോധന നടത്തുമെന്നും ഗൗതമി വ്യക്തമാക്കി.

Related Articles

Back to top button