KeralaLatest

ഒപ്പം കിണറ്റില്‍ വീണ അനുജത്തിയെ വെള്ളത്തിനു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച്‌ ഏഴു വയസുകാരി

“Manju”

പാലക്കാട്; കളിക്കാന്‍ പോയി വരുന്നതിനിടെ സഹോദരിമാര്‍ കിണറ്റില്‍ വീണു. നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് ഒന്നര വയസുകാരിയായ അനുജത്തിയെ വെള്ളത്തിനു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഏഴു വയസുകാരി ചേച്ചിയെ.
പടിഞ്ഞാറെമുറി കുന്നത്ത് രാകേഷ്-സന്ധ്യ ദമ്ബതികളുടെ മക്കളായ കീര്‍ത്തന, പ്രാര്‍ഥന എന്നിവരാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ അടുത്ത വീട്ടിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. അരയ്ക്കൊപ്പം വെള്ളത്തില്‍ അനുജത്തിയെ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുകയായിരുന്നു കീര്‍ത്തന. കുട്ടികളുടെ ബന്ധുകൂടിയായ സമീപവാസി കെ അനൂപ് ഓടിയെത്തി കയര്‍ കെട്ടി കിണറ്റില്‍ ഇറങ്ങി രണ്ടുപേരെയും രക്ഷപ്പെടുത്തി.

Related Articles

Back to top button