InternationalLatest

എട്ട് മിസൈലുകള്‍ ലോഞ്ച് ചെയ്ത് യുഎസ്, ദക്ഷിണ കൊറിയ

“Manju”

സോള്‍: പ്രകോപനപരമായി മിസൈലുകള്‍ തുടരെത്തുടരെ പരീക്ഷിക്കുന്ന ഉത്തര കൊറിയക്ക് തക്കമറുപടി നല്‍കി ദക്ഷിണ കൊറിയയും അമേരിക്കയും.ഒന്നിനു പിറകെ ഒന്നായി സര്‍ഫസ് ടു സര്‍ഫസ് മിസൈലുകള്‍ ഇരുരാജ്യങ്ങളും ലോഞ്ച് ചെയ്തു. തിങ്കളാഴ്ച രാവിലെ, ദക്ഷിണ കൊറിയയുടെ കിഴക്കന്‍ തീരത്തിന് സമീപമാണ് കരയില്‍ നിന്നും കരയിലെ ലക്ഷ്യത്തിലേക്ക് ആക്രമിക്കുന്ന എട്ട് സര്‍ഫസ് – സര്‍ഫസ് മിസൈലുകള്‍ അമേരിക്ക ലോഞ്ച് ചെയ്തത്. തൊട്ടു മുന്‍പത്തെ ദിവസമായ ഞായറാഴ്ച, ഹ്രസ്വദൂര മിസൈലുകള്‍ ദക്ഷിണ കൊറിയയും തൊടുത്തിരുന്നു. ഉത്തര കൊറിയയുടെ പ്രകോപനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് ഇരു രാജ്യങ്ങളുടെയും ഈ അഭ്യാസ പ്രകടനം.

കഴിഞ്ഞ മാസം സ്ഥാനമേറ്റെടുത്ത ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍, ഉത്തര കൊറിയന്‍ പ്രകോപനങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത നയം പ്രഖ്യാപിച്ചിരുന്നു. കിറുകൃത്യമായി ലക്ഷ്യം ആക്രമിച്ച്‌ തകര്‍ക്കാനുള്ള ‘പ്രിസിഷന്‍ സ്ട്രൈക്ക്’ പ്രാപ്‌തി തങ്ങള്‍ക്കുണ്ടെന്ന് ലോകത്തിന് ബോധ്യപ്പെടുത്താനാണ് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതെന്ന് ദക്ഷിണ കൊറിയന്‍ മിലിറ്ററി വെളിപ്പെടുത്തി.

Related Articles

Back to top button