InternationalLatest

ഓസ്ട്രേലിയയില്‍ ഫെഡറല്‍ തിരഞ്ഞെടുപ്പ് മേയ് 21ന്

“Manju”

കാന്‍ബെറ : ഓസ്ട്രേലിയയില്‍ ഫെഡറല്‍ തിരഞ്ഞെടുപ്പ് മേയ് 21ന് നടത്തുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ അറിയിച്ചു. ജനപ്രതിനിധി സഭയിലെ 151 സീറ്റുകളിലേക്കും സെനറ്റിലെ 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. നിലവില്‍ മോറിസണിന്റെ ലിബറല്‍ സഖ്യത്തിന് 75ഉം ലേബര്‍ പാര്‍ട്ടിയ്ക്ക് 68ഉം സീറ്റുകളുമാണ് പാര്‍ലമെന്റിലുള്ളത്. അഭിപ്രായ സര്‍വേകളില്‍ നിലവില്‍ ലേബര്‍ പാര്‍ട്ടിയാണ് മുന്നിലുള്ളത്. എന്നാല്‍, 2019ല്‍ സര്‍വേകളില്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും സ്കോട്ട് മോറിസണ്‍ സര്‍ക്കാരായിരുന്നു വിജയിച്ചത്.

കഴിഞ്ഞ 9 വര്‍ഷമായി ലിബറല്‍ പാര്‍ട്ടിയാണ് ഓസ്ട്രേലിയയില്‍ ഭരണത്തിലുള്ളത്. ആന്റണി ആല്‍ബനീസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തുള്ള ലേബര്‍ പാര്‍ട്ടി ഇത്തവണ ശക്തമായ തിരിച്ചുവരവിനുള്ള തയാറെടുപ്പിലാണ്.

Related Articles

Back to top button