IndiaLatest

മുന്‍ മന്ത്രി അറസ്റ്റില്‍

“Manju”

അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സാധു സിംഗ് ധരംസോത്തിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ അമരീന്ദര്‍ സിംഗ് മന്ത്രിസഭയില്‍ വനം-സാമൂഹ്യക്ഷേമ മന്ത്രിയായിരുന്നു സാധു സിംഗ് ധരംസോത്ത്. വനം മന്ത്രിയായിരിക്കെ മരം മുറിക്കാന്‍ അനുമതി നല്‍കിയതിന് കൈക്കൂലി വാങ്ങിയതുള്‍പ്പെടെയുള്ള പരാതികളാണ് സാധു സിംഗിനെതിരെയുള്ളത്. മരങ്ങള്‍ വെട്ടിമാറ്റുമ്ബോള്‍ കരാറുകാര്‍ മരത്തിന് 500 രൂപ നല്‍കിയെന്നാണ് ആരോപണം.കൂടാതെ ദളിത് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലും മന്ത്രിയായിരിക്കെ കോടികളുടെ അഴിമതി നടത്തിയതായും ആരോപണമുണ്ട്. സധുവിനൊപ്പം സഹായിയായി പ്രവര്‍ത്തിച്ചിരുന്ന പ്രാദേശിക പത്രപ്രവര്‍ത്തകന്‍ കമല്‍ജിത് സിങ്ങും ഇതോടെ അറസ്റ്റിലായിട്ടുണ്ട്.

Related Articles

Back to top button