InternationalLatest

മത്സരത്തിനിടെ ഇടിമിന്നലേറ്റു; ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം

“Manju”

ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യൻ ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം. സെപ്‌റ്റൈൻ രഹർജ എന്ന ഫുട്‌ബോള്‍ താരമാണ് മിന്നലേറ്റ് മരിച്ചത്. 35 വയസായിരുന്നു. ശനിയാഴ്ച ആയിരുന്നു സംഭവം. വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് മിന്നലേല്‍ക്കുന്നത്.

മിന്നലേറ്റ് വീണ സെപ്‌റ്റൈൻ രഹർജയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രഹർജയ്ക്ക് മിന്നലേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം സമാനസംഭവം കിഴക്കൻ ജാവയിലെ ബോജോനെഗോറോയിലും നടന്നിരുന്നു. എന്നാല്‍ ഉടനെ ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞതോടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.

Related Articles

Back to top button